August 25, 2026

പുതുശേരിക്കടവില്‍ എകെസിസി യൂണിറ്റ് രൂപീകരിച്ചു

0
Img 20240505 205520
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്:ക്രിസ്തുരാജാ ഇടവകയില്‍ എകെസിസി യൂണിറ്റ് രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം വികാരി ഫാ.പോള്‍ എടയകൊണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. എകെസിസി രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സംഘടനയുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ഭാരവാഹികളായി സണ്ണി മേച്ചേരി (പ്രസിഡന്റ്), റോബിന്‍സ് ചോക്കാട്ട്, ഗ്രേസി നെന്നാട്ട് (വൈസ് പ്രസിഡന്റുമാര്‍), സെലിന്‍ മേപ്പാടത്ത് (സെക്രട്ടറി), ലിജോ മാക്കിയില്‍ (ട്രഷറര്‍), ജോണ്‍ മാക്കിയില്‍, ജോണ്‍സണ്‍ മുകളേല്‍, ജയ്‌സണ്‍ പരത്തനാല്‍, വിനിഷ എടാട്ട്, ബിനു പാണക്കുഴി (രൂപത പ്രതിനിധികള്‍) എന്നിവരെ തിരഞ്ഞടുത്തു.

കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണുക, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *