അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോപ്സ് മഴക്കാലത്തുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണ പരിശീലന പരിപാടിക്ക് തുടക്കമിടുന്നു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള വായനശാലകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് മെയ് 19ന് തുടക്കമാവും. അപകട മരണങ്ങള്‍ ആവര്‍ത്തിച്ച് വരുന്ന വരദൂര്‍ പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
പ്രാദേശിക റാപ്പിഡ് റെസ്പോണ്‍സ് ടീമിന് ദുരന്ത നിവാരണ പരിശീലനവും വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നടപ്പിലാക്കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് കോപ്സ് ചെയർമാൻ ഷിബു കുറുമ്പെമഠം അധ്യക്ഷതയും. കൺവീനർ ജംഷീദ് കിഴക്കയിൽ സ്വാഗതവും. ട്രഷറർ കെ രാമനുണ്ണി നന്ദിയും പറഞ്ഞു. കോഡിനേറ്റർ അജിത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply