May 16, 2026

ഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായിഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായി

0
Img 20240516 150449
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ ക്യാമ്പസിനെ ഉയർത്തുന്നതിൻ്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്ലാവിൻ തൈ നട്ട് ഫലവൃക്ഷ തൈ നടീൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

തണലിനോടൊപ്പം പഴങ്ങളും നൽകുന്ന ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും പ്രയോജനപ്പെടുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയിൽ വ്യത്യസ്ത ഇനങ്ങളിൽപെട്ട ഫലവൃക്ഷങ്ങൾ ക്യാമ്പസിലും പുറത്തും നട്ടുവളർത്തും. സി.കെ. ആർ. എം. ഐ. ടി. ഇയിലെ അധ്യാപക വിദ്യാർത്ഥികൾ ഈ പദ്ധതി നടപ്പാക്കുന്നതിന് തയ്യാറായി മുന്നോട്ട് വന്നത് മാതൃകാപരമാണെന്ന് ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.ആർ ജയരാജ് പറഞ്ഞു.

സ്കൂൾ മാനേജർ കെ ആർ ജയറാം, ഐ.ടി.ഇ. പ്രിൻസിപ്പാൾ ഷൈൻ പി ദേവസ്യ , ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ഷിബു, ബി എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, സ്കൂൾ വൈസ് പ്രിൻസിപ്പാൾ പി.ആർ സുരേഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ പി. ലവൻ, ടി.ടി ഗിരീഷ്, പി.ഡി ഉജ്ജയ്, എ. അനസ് , സീജ ഷിജു, ജിഷ്ണു, വിസ്മയ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *