June 16, 2026

കെ.എ.എം.എ: യാത്രയയപ്പും അനുമോദനവും നടത്തി        

0
Img 20240521 131149
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സർവീസിൽ നിന്ന് വിരമിക്കുന്ന പേരാൽ ഗവ: എൽ.പി സ്കൂൾ അറബി അധ്യാപകനും സംഘടനയുടെ മുൻ ജില്ല വൈസ് പ്രസിഡണ്ടും കൂടിയായ എം.പി അബൂബക്കർ മാസ്റ്റക്ക് ഉജ്ജ്വല യാത്രയയപ്പ് നൽകി. കെ.എ.എം.എ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടി എച്ച്.ഐ.എം.യു.പി. സ്കൂൾ മാനേജിംഗ് സെക്രട്ടറിയും, ഡബ്ലു എം.ഒ. ട്രഷററും കൂടിയായ അഡ്വക്കറ്റ് കെ.മൊയ്തു സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.

സർവീസിൽ ഇരിക്കെ മരണപ്പെട്ട അച്ചൂരാനം ഗവ. എൽ.പി സ്കൂൾ അറബി അധ്യാപകൻ സറീജ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം ഇ. മുസ്തഫ മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഡോ : റഫീഖ് എം അധ്യക്ഷനായ വേദിയിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു എന്നിവയിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി സലീം മാസ്റ്റർ അനുമോദിച്ചു.എസ്.ആർ.ജി, ഡി.ആർ.ജി റിസോഴ്സ് പേഴ്സൺ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ബി.ആർ.സി ട്രെയിനർ ഉമേഷ് നിർവഹിച്ചു. ടി ബഷീർ സ്വലാഹി ( കെ.എ. ടി .എഫ്) കെ.അബ്ദുസ്സലാം മുട്ടിൽ,അയ്യൂബ് ഖാൻ, തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി ഹംസ മാസ്റ്റർ സ്വാഗതവും, ട്രഷറർ അസൈനാർ പി. എം നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *