May 15, 2026

ലൈബ്രറി കൗണ്‍സില്‍ അക്ഷര പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

0
Img 20240526 202716
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ അക്ഷരപുരസ്‌കാരങ്ങള്‍ നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചു. സാഹിത്യകാരന്‍ സുഭാഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.

സാഹിത്യ – സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചരിത്രകാരനും സാഹിത്യകാരനുമായ ഒ.കെ. ജോണിക്ക് സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ചു. നോവല്‍ വിഭാഗത്തില്‍ അര്‍ഷാദ് ബത്തേരി, കവിതാ വിഭാഗത്തില്‍ സി.പി. സുജിത, കഥാ വിഭാഗത്തില്‍ നിതിന്‍ബാല്‍, വൈജ്ഞാനിക വിഭാഗത്തില്‍ ബാവ കെ. പാലുകുന്ന് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പി. പോക്കര്‍ സ്മാരക പുരസ്‌കാരം കണ്ണങ്കോട് നവോദയ ഗ്രന്ഥശാലയ്ക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം എ.ടി. ഷണ്‍മുഖന്‍ നല്‍കി. ജില്ലയിലെ മികച്ച ലൈബ്രറേറിയനുള്ള എം. ബാലഗോപാലന്‍ സ്മാരക പുരസ്‌കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ എം. നാരായണന്‍ ഏറ്റുവാങ്ങി. മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള ഇ.കെ. മാധവന്‍ സ്മാരക പുരസ്‌കാരം ഒഴുക്കന്‍മൂല സര്‍ഗ ഗ്രാന്ഥാലയത്തിനും വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള കെ. കുഞ്ഞീദ് സ്മാരക പുരസ്‌കാരം കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തിനും സമ്മാനിച്ചു.

മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറേറിയനുള്ള ഇ.എം. ശങ്കരന്‍ സ്മാരക പുരസ്‌കാരം എം. നാരായണനും ബത്തേരി താലൂക്കിലെ മികച്ച ലൈബ്രേറിയനുള്ള കെ.എസ്. ടെന്നിസണ്‍ സ്മാരക പുരസ്‌കാരം കേണിച്ചിറ യുവപ്രതിഭാ ഗ്രാന്ഥാലയത്തിലെ എം.പി. മുരളീധരനും വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രറേറിയനുള്ള പി. അമ്മദ് സ്മാരക പുരസ്‌കാരം മാണ്ടാട് ഗ്രാമോദയം ഗ്രന്ഥാലയത്തിലെ പി.എം. എല്‍ദോയ്ക്കും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി. സുരേഷ് വിതരണം ചെയ്തു.

ജില്ലയിലെ ലൈബ്രറികള്‍ക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി രചിച്ച ‘വികേന്ദ്രീകൃതാസൂത്രണം: ചിന്തയും പ്രയോഗവും’, അമൃത മങ്ങാടിന്റെ ഹൃദയസൂര്യന്‍ (കവിതാസമാഹാരം) എന്നിവ കൈമാറി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എ.കെ. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഗസല്‍ ഗായകന്‍ ബാസ്റ്റിന്‍ ജോണ്‍ ഗസല്‍സന്ധ്യ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ സ്വാഗതവും ബത്തേരി താലൂക്ക് സെക്രട്ടറി പി.കെ. സത്താര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *