ക്യാൻസർ രോഗികൾക്ക് വളർത്തിയ മുടി മുറിച്ചു നൽകി മാതൃകയായി വിഷ്ണു
കൽപ്പറ്റ: ക്യാൻസർ രോഗികൾക്കായി മുടി വളർത്തി മുറിച്ചു നൽകി മാതൃകയാ യിരിക്കുകയാണ് തലപ്പുഴ, ഇടിക്കര സ്വദേശി വിഷ്ണു. ക്യാൻസർ രോഗത്തെ തുടർന്ന് മുടി നഷ്ടപ്പെടുന്നവർക്ക് നൽകാനായി മൂന്നുവർഷത്തോളമായി വിഷ്ണു മുടി നീട്ടി വളർത്താൻ തുടങ്ങിയിട്ട്.
തൃശ്ശൂർ അമല ക്യാൻസർ മെഡിക്കൽ കോളേജു മാ യി സഹകരിച്ച് പ്രകാശ് പ്രാസ്കോ നടത്തിവരുന്ന കേശദാന പ്രോഗ്രാമിലേക്കാണ് വിഷ്ണു മുടി ദാനം ചെയ്തത്. മീനങ്ങാടി കെ. എം സലൂണിൽ നിന്നും മുറിച്ചു മാറ്റിയ വിഷ്ണുവിന്റെ മുടി പ്രോഗ്രാമിന്റെ ഭാഗമായി സംഗീത സംവിധായകൻ ജോർജ് കോര ഏറ്റുവാങ്ങി.





Leave a Reply