May 15, 2026

ഓപ്പറേഷന്‍ ഡി ഹണ്ട്: പോലീസ് നടപടി ശക്തമായി തുടരുന്നു 

0
Img 20240526 210959
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 834 പേരെ പരിശോധിച്ചു. 104 കേസുകളിലായി 105 പേരെ പിടികൂടി. 7.185 ഗ്രാം എം.ഡി.എം.എയും, 2.576 കിലോ ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 95 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

ലഹരി മാഫിയക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടികളുമായാണ് വയനാട് പോലീസ് രംഗത്തുള്ളത്. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്‍പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനാണ് വയനാട് ജില്ലാ പൊലീസൊരുങ്ങുന്നത്. കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റിയില്‍ ലഹരിമരുന്നുമായി അറസ്റ്റിലായ പ്രതികളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിച്ചുവരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *