വിദ്യാർത്ഥികൾ ലഹരിക്കെണിയിൽ പെടാതെ കാക്കാം; കരുതലായ് ജില്ലാ പോലീസ്
കല്‍പ്പറ്റ: വീണ്ടുമൊരു അദ്ധ്യായന വര്‍ഷം ആരംഭിക്കാനൊരുങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളെ ലഹരിക്കെണിയില്‍പ്പെടാതെ കാക്കാന്‍ ജില്ലാ പോലീസ് ശ്രമങ്ങാളാരംഭിച്ചു. ആദ്യപടിയായി ജില്ലയില്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. മൂന്ന് ദിവസങ്ങളിലായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 356 കടകളിലാണ് പരിശോധന നടത്തിയത്. 10 കടകളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കടയുടമകള്‍ക്കെതിരെ കേസെടുത്തു.
പനമരം സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് കേസും, പടിഞ്ഞാറത്തറ, കേണിച്ചിറ, മീനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ രണ്ടു കേസുകള്‍ വീതവും, തലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കേസുമാണ് രജിസ്റ്റ്ര്‍ ചെയ്തത്. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.





Leave a Reply