September 22, 2026

കാട്ടിക്കുളം അംബേദ്ക്കര്‍ കോളനിയിൽ മരം വീണ് വീട് തകർന്നു 

0
20240602 112846
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം : വീടിന് സമീപത്തെ മരം വീണ് വീട് തകര്‍ന്നു.മൂന്ന് പേര്‍ക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.കാട്ടിക്കുളം അംബേദ്ക്കര്‍ കോളനിയിലെ അപ്പുകുട്ടന്റെ വീടാണ് തകര്‍ന്നത്. മരം വീണ് ഓടു പൊട്ടി അപ്പുക്കുട്ടന്‍, ഭാര്യ സരസ്വതി, ആരതി എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടയില്‍ സമീപത്തെ ഉണങ്ങിയ മരം വീട്ടിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ടിവി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും തകര്‍ന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *