September 23, 2026

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; മുഴുവൻ സീറ്റും ഞങ്ങളുടെ കൈയ്യിൽ: കെ സുധാകരൻ

0
20240602 182144
By ന്യൂസ് വയനാട് ബ്യൂറോ

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോളില്‍ യോജിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സിസ്റ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ലെന്നും പത്രമാധ്യമങ്ങൾ അവരുടെ ഇഷ്ടാനുസരണം എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നു, അതിൽ വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

കേരളം യു ഡി എഫ്- ന് ഒപ്പാമാണ്. കണ്ണൂരിൽ വലിയ പ്രതീക്ഷയുണ്ട് ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി റെക്കോർഡ് ഇടുമെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് നോ എൻഡ്രി. മനസാ വാചാ കർമ്മണാ കേരളം അവരെ സ്വീകരിച്ചിട്ടില്ലെന്നും സുധാകരൻ. എന്നാൽ ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല. 295 സീറ്റും കേരളത്തിൽ ഇരുപതിൽ ഇരുപതും കോൺഗ്രസ്‌ നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *