മഴത്തണൽ; മമ്മൂട്ടി ഫാൻസ് താർപ്പായകൾ വിതരണം ചെയ്തു
കട്ടയാട്: മഴത്തണൽ പദ്ധതിയുടെ ഭാഗമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കട്ടയാട് ആറാം വാർഡ് എടത്തിൽ കോളനിയിൽ താർപ്പായകൾ വിതരണം ചെയ്തു. മഴക്കാലത്ത് ചോർന്നൊലിക്കാൻ സാധ്യതയുള്ള വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കാണ് താർപ്പായകൾ വിതരണം ചെയ്തത്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി ഫാൻസ് ജില്ലാ രക്ഷാധികാരി സുന്ദരൻ ടി. പി അധ്യക്ഷത വഹിച്ചു. ജഷീർ എം,രമേശ് കുമാർ പി. ആർ, മൊയ്‌തു ടി തുടങ്ങിയവർ പങ്കെടുത്തു.
മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വിജയ ആഘോഷത്തിന്റെ ഭാഗമായാണ് താർപ്പായകൾ വിതരണം ചെയ്തത്.





Leave a Reply