ഫിലിം ക്രിട്ടിക്സ് ആർട്ട് വർക്ക് അവാർഡ് ജേതാവ് സുരേഷ് കൃഷ്ണയെ ആദരിച്ചു
പുൽപ്പള്ളി: “നൊണ ” ഫിലിമിലെ മികച്ച കലാ സംവിധാനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ പുൽപ്പള്ളി സ്വദേശി സുരേഷ് കൃഷ്ണയെ ആദരരിച്ചു. പഴശ്ശി രാജ കോളേജിലെ 90- 92 പ്രീ – ഡിഗ്രി ബാച്ച് കൂട്ടായിമയാണ് സുരേഷിനെ ആദരിച്ചത്. ഇദ്ദേഹം പഴശ്ശി രാജ കോളേജിലെ 90- 92 പ്രീ – ഡിഗ്രി ബാച്ച് വിദ്യാർത്ഥി ആയിരുന്നു.
കൂട്ടായിമായിലെ സഹപാടികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളായ എയ്ഞ്ചൽ ഷാജി, റോസ്മിൻ റോയ്, ശ്രീരാഗ്, അങ്കിത, സാരം ഗി , കീർത്തന, അശ്വതി എന്നിവരെ മൊമന്റോ നൽകി ആധാരിച്ചു. വിദേശത്തും, സ്വദേശത്തുമുള്ള പൂർവവിദ്യാർത്ഥികൾ കൂട്ടായ്മയിൽ പങ്കെടുത്തു.
ഷാജി കെ. ടി, സാജു സി . വി, വിനോദ്, തോമസ് മിറർ , ബിജു, ഡേവിസൺ, ജോമോൻ, സീന, ജിജി, സി: റോസ് ബെൽ ( എസ്. എ. ബി. എസ് ), സ്മിത, എന്നിവർ നേതൃത്വം നൽകി.




Leave a Reply