ഗോത്ര വിഭാഗത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനിയെ ആദരിച്ചു
ഗോത്ര വിഭാഗത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗോപിക കെ എസ്‌നെ ശ്രേയസ് ആദരിച്ചു.
പുൽപ്പള്ളി ദേവിവിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥിനി ഗോപിക കെ എസിനെയാണ് ശ്രേയസ് ആദരിച്ചത് .
ഗോത്ര വിഭാഗത്തിനുള്ള വിദ്യാർത്ഥിനിയായ ഗോപിക 2024- എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ഏവരുടെയും അഭിനന്ദനത്തിന് അർഹയായത് .
പുൽപ്പള്ളി വേലിയമ്പം കൊരഞ്ഞി വയൽ കോളനിയിലെ സുകു, നിഷ ദമ്പതികളുടെ മകളാ യ ഗോപിക കെ.എസ് നെ ശ്രേയസ് ചൈതന്യ സ്വാശ്രയ സംഘം ആദരിക്കുകയും, ക്യാഷ് പ്രൈസ് നൽകി അനുമോദിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
സംഘ ത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി മറ്റ് അംഗങ്ങൾ ആശംസകൾ പറഞ്ഞു.





Leave a Reply