രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ പ്രമേയം പാസാക്കി കോൺഗ്രസ്
ഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു.
പ്രമേയം രാഹുൽ ഗാന്ധി എതിർത്തില്ല. ഇതോടെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതിൽ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്‌ച വൈകിട്ട് ചേരുന്ന പാർലമെന്ററി സമിതി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടർന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.





Leave a Reply