April 17, 2026

സിവിൽ സർവീസ് മാർഗ നിർദേശ ക്ലാസ് സംഘടിപ്പിച്ചു

0
Img 20240608 210359
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് മാർഗ നിർദേശ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി സ്വദേശിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം കുട്ടികളുമായി സംവദിക്കുകയും മത്സര പരീക്ഷകൾക്ക് അവരിൽ താല്പര്യമുണർത്തുകയും ചെയ്തു.

സ്‌കൂൾ പഠന കാലത്ത് വയനാട് ജില്ലാ കലക്ടറിൽ നിന്നും പ്രസംഗ മത്സരവിജയിക്കുള്ള ട്രോഫി വാങ്ങിയപ്പോൾ ഉണ്ടായ ആഗ്രഹം സാധ്യമായത്, മാതാപിതാക്കളും, അധ്യാപകരും, അയൽവാസികളും, നൽകിയ പിന്തുണ കൊണ്ട് മാത്രമാണ്, അഞ്ചാം തവണ എഴുതാനും സിവിൽ സർവീസ് പരീക്ഷയും അഭിമുഖവും വിജയിച്ചു റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് എന്ന് അശ്വതി പറഞ്ഞു.

പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ, പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, വി എച് എസ് ഇ പ്രിൻസിപ്പൽ അമ്പിളി നാരായൺ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *