ആസ്ട്രേലിയയിൽ കടലിൽ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു
സിഡ്‌നി: ആസ്ട്രേലിയയിൽ കടലിൽ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു. കണ്ണൂർ എടക്കാട് നടാൽ ഹിബാസിൽ മർവ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് സിഡ്‌നി സതർലാൻഡ് ഷയറിലെ കുർണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു. ഹെലികോപ്റ്ററിൻ്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മർവയെയും ഷാനിയെയും കണ്ടെടുത്തത്.
കണ്ണൂർ കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിമിൻ്റെയും-കെ.എം.സി.സി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിൻ്റെയും മകളാണ് മർവ്വ ഹാഷിം. ആസ്ട്രേലിയയിലെ കെ.എം.സി.സി നേതാവാണ്. കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിന്റെ ഭാര്യയാണ് രഷ ഹാരിസ്.





Leave a Reply