സത്യപ്രതിജ്ഞയ്ക്കെത്തിയ അപ്രതീക്ഷിത അതിഥി പുള്ളിപ്പുലിയല്ല; വീഡിയോയിൽ ഉള്ളത് പൂച്ച
ഡൽഹി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നാണ് ആദ്യം പ്രചരിച്ചത്.
രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന 321 ഏക്കറിൽ വന മേഖലയും ഉള്ളതിനാൽ ചിലരൊക്കെ ഇത് വിശ്വസിക്കുകയും ചെയ്തു. ഒടുവിൽ ഡൽഹി പൊലീസ് അന്വേഷിച്ച് ആ ജീവി ഏതാണെന്ന് കണ്ടെത്തി. പൂച്ചയെ ആണ് എല്ലാവരും പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.





Leave a Reply