May 4, 2026

വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു

0
20240612 110201
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവൻ സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചു കമ്പ അബ്ദുല്ല ഹാജിയെ പ്രസിഡന്റായും , എസ്. അബ്ദുൽ റഹ്‌മാനെ ജനറൽ സെക്രട്ടറിയായും, ഉസ്മാൻ പള്ളിയാലിനെ ട്രെഷറെറായും, അമ്മദ് പത്തായക്കോടൻ, കെ.ടി ഖാലിദ് ശ്രീധരൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, കരീം മലബാർ, നവാസ് പി.കെ, ഹാരിസ് കമ്പ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

എം.ബി.ബി.എസ്-ൽ ഉന്നത വിജയം നേടിയ വ്യാപാരി വനിത മെമ്പറുടെ മകളെ യോഗം ആദരിച്ചു. കമ്പ അബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. അബ്ദുൽ റഹ്‌മാൻ സ്വാഗതവും, ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു. ജില്ലാ ജനറൽ

സെക്രട്ടറി ഒ.വി.വർഗീസ്, സെക്രട്ടറിമാരായ ഉസ്മാൻ മാനന്തവാടി, കെ.അഹ മ്മദ് ഹാജി, ജോജിൻ ടി തോമസ്, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് സുധി രാധകൃഷ്ണൻ, സി മമ്മുഹാജി, കെ.സി.കെ നജ്മുദീൻ, കെ.സി ആലി, ശ്രീധരൻ, കെ.ടി ഖാലിദ്, ജംഷീർ, കരീം മലബാർ, നൗഷാദ് മക്കി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *