May 3, 2026

കാട്ടിക്കുളം ലൈബ്രറിയിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു 

0
20240612 190328
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം:എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി കാട്ടിക്കുളം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ഇ.ടി. സത്യവതി അദ്ധ്യക്ഷയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് ലൈബ്രറി സമിതി സെക്രട്ടറി എ.ജി. ശങ്കരൻ, ടി.വി. ഗോപിനാഥ്, കെ. മോഹൻകുമാർ, ലൈബ്രറി സെക്രട്ടറി സി.കെ. ശങ്കരൻ, പി.എ. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *