‘വായനയാണ് ലഹരി’ ക്യാമ്പയിൻ; ബാണാസുര ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ
വാരാമ്പറ്റ: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ കാമ്പയിന്റെ ഭാഗമായി വാരാമ്പറ്റ ബാണാസുര പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
എൽ.ഐ.എസ്.ആർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണിയിൽ നിന്ന് ലൈബ്രറി പ്രസിഡന്റ് പി.എ. അസീസ്, സെക്രട്ടറി കെ. വിജയൻ, ശോഭന രവി, ദീപേഷ് കെ. എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് അകറ്റി വായനയിലേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും നൈപുണ്യ വികസന പ്രവർത്തനങ്ങളിലേക്കും നയിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.




Leave a Reply