വയനാട് ജില്ലാ സബ് ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ
പനമരം: വയനാട് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല സബ് ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ജി.വി.എച്ച്.എസ്.എസ് മുണ്ടേരിയെ പരാജയപ്പെടുത്തിയാണ് പനമരം കിരീടം ചൂടിയത്. കായികാധ്യാപകൻ നവാസ് മാസ്റ്ററുടെ നേതൃത്വത്തിലും സീനിയർ താരങ്ങളായ ആൽവിൻ ആർ., തമീം എ. എന്നിവരുടെ പരിശീലനത്തിലുമാണ് ടീം മത്സരത്തിനിറങ്ങിയത്. വിജയികളായ ടീം അംഗങ്ങളെയും പരിശീലകരെയും സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും ചേർന്ന് അഭിനന്ദിച്ചു.




Leave a Reply