November 8, 2026

സിപിഐ എം കണിയാരം കുടുംബ സംഗമം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

0
IMG-20261108-WA0176
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരത്ത് സംഘടിപ്പിച്ച സിപിഐ എം കണിയാരം ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 14 ബ്രാഞ്ചുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുക്കാനെത്തി. സദസ്സ് നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് നിരവധിപേർ റോഡരികിലാണ് നിന്നത്. ബലൂൺ, ഐസ്‌ക്രീം, മിഠായി വിൽപനക്കാരും എത്തിയതോടെ പ്രദേശം ഉത്സവച്ഛായയിലായി.

 

ശനിയാഴ്ച വൈകീട്ട് അഞ്ചിന് വിവിധ കലാപരിപാടികളോടെയാണ് തുടക്കമായത്. കൈക്കൊട്ടിക്കളി, ദഫ്, സിനിമാറ്റിക് ഡാൻസ്, പാട്ടുകൾ എന്നിവ അരങ്ങേറി. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം കെ ജയദേവൻ സംഗമം ഉദ്ഘാടനം ചെയ്തു. രാജു മൈക്കിൾ അധ്യക്ഷത വഹിച്ചു. എം സോമൻ സ്വാഗതവും എ കെ റൈഷാദ് നന്ദിയും പറഞ്ഞു. ടി കെ പുഷ്പൻ, പി ടി ബിജു, കെ എം വർക്കി, കെ ടി വിനു, കെ എം അബ്ദുൾ ആസിഫ്, എ ഉണ്ണികൃഷ്ണൻ, എം റെജീഷ്, കെ സൈനബ, കെ വി ജുബൈർ, കെ ജി ജോയി, വി ആർ പ്രവീജ്, കെ വി രാജു എന്നിവർ സംസാരിച്ചു.

 

രാത്രി ഒമ്പതോടെ കൽപ്പറ്റ ഉറവ് കലാകേന്ദ്രത്തിന്റെ നാടൻപാട്ടുകൾ അരങ്ങേറിയതോടെ കാണികൾ ആഹ്ലാദത്തോടെ നൃത്തം വെച്ചു. തുടർന്ന് നടന്ന വെടിക്കെട്ടും റസാക്ക് പുത്തൻപുരയുടെ ഫയർ ഡാൻസും പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം വിഭവസമൃദ്ധമായ ഭക്ഷണവും നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *