ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഉമ്മുൽ ഖുറ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ് സ്നേഹ സംഗമവും ഉളുഹിയത്ത് വിതരണവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഉമ്മുൽ ഖുറാ ജനറൽ സെക്രട്ടറി പി.മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.അബ്ദുള്ള അഹ്സനി, സുലൈമാൻ മുസ്ലിയാർ, ഇബ്രാഹിം സഖാഫി ഗഫൂർ സി. കെ, റഷീദ് ചക്കര, കെ ഷഫീഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply