പ്രിയങ്കയെ സ്വാഗതം ചെയ്ത് വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: വയനാട് ലോകസഭാ മണ്ഡലത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പിഡി സജി അവതരിപ്പിച്ച പ്രമേയം കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ജനറൽബോഡി ഐക്യകണ്ഠേന പാസാക്കി.
പിന്നോക്ക ജില്ലയായ വയനാടിനോട് രാഹുൽ ഗാന്ധി എം പി കാണിക്കുന്ന ആത്മാർത്ഥ സ്നേഹത്തിന്റെ തെളിവാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം.
വയനാടിന് രണ്ട് എം പി മാരെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജില്ലയിലെ സാധാരണക്കാർക്കും പിന്നോക്ക – ഗോത്ര വർഗ്ഗ സമുദായങ്ങൾക്കും ജില്ലയിലെ മുഴുവൻ ജനത്തിനും ആവേശവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് കോൺഗ്രസ്.
ഹിന്ദി ഹൃദയ ഭൂമിയിൽ രാഹുൽ ഗാന്ധി എം പി യുടെ മുഴുവൻസമയ സാന്നിധ്യവും പ്രവർത്തനങ്ങളും ആവശ്യമായ ഘട്ടത്തിൽ രാഹുൽ ഗാന്ധിയെ റായിബലേറിയിൽ നിലനിർത്തുവാനുള്ള എ ഐ സി സി-യുടെ തീരുമാനം ദീർഘവീക്ഷണമുള്ളതും രാജ്യത്തിന്റെ മുഴുവൻ ഭാവിക്ക് വേണ്ടിയുള്ളതാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ജില്ലയിലെ വികസന കുതിപ്പിനും ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് നിർണായക പരിഹാരമുണ്ടാക്കാനും അവർക്ക് സാധിക്കുമെന്ന് കോൺഗ്രസിന് ഉറപ്പുണ്ടെന്നും പ്രമേയം വിലയിരുത്തി.





Leave a Reply