കൊലപാതക ശ്രമം; പ്രതി പിടിയിൽ
പുൽപ്പള്ളി : പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പാടിച്ചിറ സ്വദേശി കെ.ബി. രവി(56)യെ ആണ് എസ്.എം.എസ് ഡി വൈ.എസ്.പി പി.കെ സന്തോഷ് അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മാനന്തവാടി എസ്.എം.എസ് യൂണിറ്റിന് കൈമാറുകയായിരുന്നു. ഞായറാഴ്ച 16 ശശിമല ആലത്തൂരിൽ വെച്ചാണ് സംഭവം. രവിയുടെ കടയിൽ കൊടുക്കാനുള്ള പണം കൊടുത്തില്ലെന്നാരോപിച്ച് എപിജെ നഗർ കോളനിയിലെ യുവാവിനെയാണ് തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തികൊല്ലാൻ ശ്രമിച്ചത്. വലത് കൈവിരലുകൾക്കും തുടക്കും പരിക്കേറ്റു.





Leave a Reply