വായിച്ചു വളരാം;വായനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കം
കൽപ്പറ്റ: വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം എന്ന ആഹ്വാനത്തോടെ ജില്ലയിൽ വായനാ പക്ഷാചരണത്തിന് വിപുലമായ തുടക്കം. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഗ്രാമങ്ങൾ തോറും വഴിവിളക്കുകൾ തെളിച്ച പി.എൻ. പണിക്കരുടെ സ്മരണകളോടെയാണ് ജില്ലയിലെ വായനശാലകളും വിദ്യാലയങ്ങളും വായനാദിനാചരണം നടത്തിയത്.
ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, വെള്ളമുണ്ട പബ്ലിക് ലൈബ്രറി എന്നിവരുടെ ആഭിമുഖ്യത്തിൽ “വായന പക്ഷാചരണം “ജില്ലതല ഉദ്ഘാടനം വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ വായനപക്ഷാചരണ വിശദീകരണം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് പി. എൻ. പണിക്കർ അനുസ്മരണവും നടത്തി.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ.സൽമത്ത്, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ടി. സുഗതൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ബാലൻ, വെള്ളമുണ്ട ജി. എം. എച്ച്. എസ്. എസ് പ്രിൻസിപ്പാൾ പി. സി. തോമസ്, പി. ടി. എ. പ്രസിഡന്റ് രഞ്ജിത്ത് മാനിയിൽ, വിദ്യാർത്ഥി പ്രതിനിധി വി.വൈഭവ് പ്രദീപ് സ്കൂൾ ഹെഡ് മാസ്റ്റർ ടി. മഹേഷ്, വെള്ളമുണ്ട പബ്ലിക് ലൈബ്രറി സെക്രട്ടറി എം. സുധാകരൻ എന്നിവർ സംസാരിച്ചു.





Leave a Reply