September 30, 2025

വിജയോത്സവം സംഘടിപ്പിച്ചു

0
Img 20240624 Wa01962

By ന്യൂസ് വയനാട് ബ്യൂറോ

 

 

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ കുട്ടികളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു ഫുള്‍ എ പ്ലസ്, എന്‍.എം.എം.എസ് ജേതാക്കളെയും ആദരിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു. വാസുഗോ ചാരിറ്റി സ്‌കോളര്‍ഷിപ്പ്, അറക്കപ്പറമ്പില്‍ തോമസ് സ്‌കോളര്‍ഷിപ്പ്, സുശീലാമ്മ എന്‍ഡോവ്‌മെന്റ്, പി.എം മാത്യം എന്‍ഡോവ്‌മെന്റ്, ശ്രീമതിയമ്മ എന്‍ഡോവ്‌മെന്റ് എന്നിവയുടെ വിതരണവും നടന്നു.

 

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സൂന നവീന്‍, വിജയന്‍ തോട്ടുങ്കല്‍, പ്രിന്‍സിപ്പല്‍ എന്‍.ജാഫര്‍, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, എസ്.പി.സി എ.എന്‍.ഒ. ജയ കുമാര്‍, പി.ടി.എ.പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍, മാത്യം എന്‍.പി, മറിയം മഹമൂദ്, കെ.വി.രാജേന്ദ്രന്‍, പി.കെ. സത്യന്‍, ഷാജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *