എൻ എസ് എസ് മുട്ടിൽ ടൗൺ കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

മുട്ടിൽ: എൻ എസ് എസ് ടൗൺ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബമേളയും വാർഷിക പൊതുയോഗവും നടന്നു. സമുദായസംഘടനാ പ്രവർത്തനങ്ങൾക്കും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കും യോഗത്തിൽ തുടക്കം കുറിച്ചു.
വനിതാ സഹായ സഹകരണ സംഘങ്ങളിലൂടെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി പി വാസുദേവൻ, സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, വനിതാ യൂണിയൻ പ്രസിഡൻറ് കമലമ്മ ടീച്ചർ, സെക്രട്ടറി വിജയശ്രീ, കെ വിശ്വനാഥ് രാമകൃഷ്ണൻ എം കെ, രാമദാസ് കെ, കെ ശശിധരൻ നായർ, ലീന ജി നായർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ പ്രസിഡന്റ് എ കെ ബാബു പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് കെ വിശ്വനാഥ്, സെക്രട്ടറി എം കെ രാമകൃഷ്ണൻ, ജോയിൻ സെക്രട്ടറി നന്ദീഷ് കെ, ട്രഷറർ കെ ശശിധരൻ നായർ പങ്കെടുത്തു.
Leave a Reply