തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി;57 വിദ്യാർത്ഥികളെ അനുമോദിക്കലും, 11 തൊഴിലാളികളുടെ യാത്രയയപ്പും നടത്തി

കൽപ്പറ്റ: തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ രാകേഷ് നഗർ വരദൂരിൽ എസ് എസ് എൽ സി ,പ്ലസ് റ്റു വിജയിച്ച ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ മക്കളായ 57 വിദ്യാർത്ഥികളെ അനുമോദിക്കലും, ചുമട്ട് തൊഴിലാളി ജോലിയിൽ നിന്നും വിരമിച്ച 11 തൊഴിലാളികളുടെ യാത്രയയപ്പും നടത്തി. നാടൻപാട്ട് രചന – സംഗീത സംവിധാന രംഗത്ത് കലാഭവൻ മണി പുരസ്ക്കാരം ,സിനിമാ നടൻ മാമുക്കോയ പുരസ്ക്കാരം എന്നിവ നേടിയ നാടൻപാട്ട് കലാകാരി സുജിത ഉണ്ണികൃഷ്ണനെ പ്രത്യേകം ആദരിച്ചു.
Leave a Reply