“നെക്സോൺ കസ്റ്റമർ മീറ്റ്” സംഘടിപ്പിച്ചു.

കൊളഗപ്പാറ : ടാറ്റ മോട്ടോഴ്സ് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന “നെക്സോൺ 7 ഇൻ 7 സെലിബ്രേഷൻ” കാമ്പയിൻ്റെ ഭാഗമായി വയനാട്ടിലെ അംഗീകൃത ഡീലർ മറീന മോട്ടോഴ്സ് മുന്നൂറോളം കസ്റ്റമേർസിനെ പങ്കെടുപ്പിച്ച് “നെക്സോൺ കസ്റ്റമർ മീറ്റ്” സംഘടിപ്പിച്ചു.
കൊളഗപ്പാറ സൗഗന്ധിക വെസ്റ്റ് ഗേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മറീന മോട്ടോഴ്സ് സി ഇ ഒ അനൂപ് ജോർജ് ഉദ്ഘാടനം ചെയ്തു.
വയനാട്ടിൽ ഏറ്റവും കൂടുതൽ കിലോമീറ്റർ നെക്സോൺ ഉപയോഗിച്ച 3 കസ്റ്റമേഴ്സിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സെയിൽസ് ഹെഡ് ബിജു ചാക്കോ, സർവീസ് മാനേജർ അഭിജിത്ത് എസ് നായർ, കൽപ്പറ്റ എ എസ് എം എം എച്ച് ജാഫർ സാദിഖ്, ബത്തേരി എ എസ് എം എം എസ് മെർവിൻ, സീനിയർ കസ്റ്റമർ അഡ്വൈസർ കെ ബി അനിൽ കുമാർ, ഫിനാൻസ് കോർഡിനേറ്റർ സി കെ മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.
നെക്സോൺ 7.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിവിധ വേരിയൻ്റ് അനുസരിച്ച് 20,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഫറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിൽ ഈ കാമ്പയിനിൽ 25- ഓളം ബുക്കിംഗ് വയനാട് മറീന മോട്ടോഴ്സിന് ഇതുവരെ ലഭിച്ചു. ജൂൺ 30 വരെയാണ് ഈ കാമ്പയിൻ എന്ന് മറീന മോട്ടോഴ്സ് പ്രതിനിധികൾ അറിയിച്ചു.
Leave a Reply