അപകട ഭീഷണി ഉയർത്തി മര ശിഖരങ്ങൾ
പീച്ചംകോട്: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള മര ശിഖരങ്ങൾ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. ഇന്ന് രാവിലെ സ്‌കൂൾ സമയത്ത് മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുട്ടികളില്ലാത്തതിനാൽ അപകടമൊഴിവാവുകയായിരുന്നു. കാലവർഷത്തിന് മുമ്പായി ഇത്തരം അപകട ഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും പലയിടങ്ങളും പ്രാവർത്തികമാക്കിയിട്ടില്ല.





Leave a Reply