September 30, 2025

തലപ്പുഴയിൽ കണ്ടെത്തിയ സ്ഫോടക വസ്‌തു നിർവീര്യമാക്കി

0
Img 20240626 Wa00442

By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്‌തു തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിർവീര്യമാക്കി. കോഴിക്കോട്, കണ്ണൂർ ബോംബ് സ്ക്വാഡുകളുടെ സാന്നിധ്യത്തിൽ അരീക്കോട് നിന്നുള്ള തണ്ടർബോൾട്ടിൻ്റെ സ്പെഷൽ ഓപ്പറേഷൻ ടീം അംഗങ്ങൾ നിർവ്വീര്യമാക്കിയെന്നാണ് സൂചന.

ഐഇഡി ബോംബാണിതെന്ന് അനൗദ്യോഗിക വിവരവുമുണ്ട്. നിർവീര്യമാക്കുന്ന സ്ഥലത്ത് നിന്നും സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ. തണ്ടർബോൾട്ട്, എടിഎസ് തുടങ്ങിയവർ വനമേഖലയിൽ വ്യാപക തെരച്ചിൽ തുടരുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടക വസ്തു‌ക്കൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ ഡോഗ് സ്ക്വാഡും ബോംബ് സ്കോഡും പരിശോധന നടത്തുന്നുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് ജീവനക്കാർ കാട്ടാനക്കായി സ്ഥാപിച്ച ഫെന്‌സിങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *