September 30, 2025

ദേശീയ ആയുര്‍വേദ ദിനാചരണം : ആയുര്‍വേദ സ്‌ക്രീനിങ് ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

0
site-psd-652

By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : പത്താമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവന്‍ക്കാര്‍കും പൊതുജനങ്ങള്‍ക്കും വേണ്ടി രോഗ നിര്‍ണ്ണയ ക്യാമ്പും ഹെല്‍ത്ത് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. തലപ്പുഴ ഗവ. ആയുവേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ കല വി സ്വാഗതം ആശംസിച്ചു.മാനന്തവാടി ഗവ. ആയുര്‍വേദ ഡിപെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് ആര്‍ അധ്യക്ഷനായി. മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍ അഗസ്റ്റിന്‍ എം ജെ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി പോലീസ് സ്റ്റേഷന്‍ ടഒഛ റഫീഖ് പി മുഖ്യാതിഥിയായി.

മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ശാന്തിനി ടി, ഡോ. ശ്രുതി എസ് എസ്, ഡോ. പ്രിന്‍സി മത്തായി, ഡോ. സിജോ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. രേഖ കെ.വി,ഡോ. മെവിസ്, ഡോ സിറാജുദ്ദീന്‍, ഡോ അശ്വതി ഭരതന്‍, ഡോ റസീന, ഡോ റിനു, ഡോ ദീപശ്രീ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഉദ്ഘാടന പ്രസംഗത്തില്‍ തഹസില്‍ദാര്‍ ദൈനംദിനജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിച്ച്, ജോലിഭാരത്തിനിടയിലും ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ആയുര്‍വേദത്തില്‍ നിന്നും സ്വീകരിക്കാമെന്ന് പറഞ്ഞു.
മുഖ്യാതിഥിയായ എസ്എച്ച്ഒ തന്റെ സന്ദേശത്തില്‍ ജോലി-ജീവിത സമതുലിതത്വം നിലനിര്‍ത്തുന്നതിനും, രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും ആയുര്‍വേദം സഹായകമാകുന്നു എന്നു പ്രത്യേകം ചൂണ്ടിക്കാട്ടി.

ക്യാമ്പില്‍ പങ്കെടുക്കുവാന്‍ എത്തിയ ജീവനക്കാര്‍ക്ക് ജീവിതശൈലി രോഗ നിര്‍ണ്ണയം, നേത്ര രോഗ നിര്‍ണ്ണയം, കാഴ്ച പരിശോധന, അസ്ഥി – സന്ധി രോഗ നിര്‍ണ്ണയം, ഓര്‍മ്മ കുറവ് – മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ എന്നിവ നടത്തി.കൂടാതെ യോഗ പരിശീലനം, ഹെല്‍ത്ത് കാര്‍ഡ് വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, ഭക്ഷണ – ആരോഗ്യ ശീലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുതലായവയും ക്യാമ്പില്‍ ഉള്‍പെടുത്തിയിരുന്നു.

ആയുര്‍വേദം പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ച് നടത്തണമെന്ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഭാരതീയ ചികിത്സ വകുപ്പിലെയും നാഷണല്‍ ആയുഷ് മിഷനിലെയും പാരാമെഡിക്കല്‍ ജീവനക്കാരും യോഗ ഇസ്ട്രക്ടര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *