September 30, 2025

ലോക ഹൃദയദിനം ആചരിച്ചു

0
site-psd-651

By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ വളന്റിയേഴ്സും സംയുക്തമായി നടത്തിയ മാരത്തോണ്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നിന്നാരംഭിച്ച മാരത്തോണ്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് പ്രൈസുകളുടെ വിതരണം ചെയ്തു.മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, ഡോ. എ പി കാമത്, ഡോ. മനോജ് നാരായണന്‍, ഡോ. ഈപ്പന്‍ കോശി, സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഹൃദയാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയം സുരക്ഷിതമാക്കുവാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുക എന്നിവയാണ് ഹൃദയദിനമാചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഹൃദ്രോഗ വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസുമായ ഡോ. ചെറിയാന്‍ അക്കരപ്പറ്റി പറഞ്ഞു. ഹൃദയസംരക്ഷണത്തിനായി വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി എന്നിവ ശീലമാക്കുകയും പുകയില, അമിത മദ്യപാനം എന്നിവ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *