September 30, 2025

ട്രാവലറും ഗുഡ്‌സും കൂട്ടിയിടിച്ചു; ഗുഡ്‌സ് ഡ്രൈവർക്ക് ദാരുണാന്ത്യം 

0
20240626 085147

By ന്യൂസ് വയനാട് ബ്യൂറോ

കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലത്ത് വെച്ച് ട്രാവലറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് ദാരുണാന്ത്യം. മീൻ വിൽപ്പനക്കാരനായ തലപ്പുഴ എട്ടാം നമ്പർ കുന്നത്തൊടിയിൽ കെ അൻവർ (35) ആണ് മരിച്ചത്.

ഗുരുതര പരിക്കോടെ ഇദ്ധേഹത്തെ മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി മാർക്കറ്റിൽ നിന്നും മീനുമായി തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സും കാസർകോഡ് നീലേശ്വരത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വന്ന ബിവറേജ് ജീവനക്കാർ സഞ്ചരിച്ച ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിലെ യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ഗുഡ്‌സിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. അകത്ത് കുടുങ്ങിയ അൻവറിനെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *