May 7, 2026

സ്ഫോടക വസ്തു ഐഇഡി ആണെന്ന് ഔദ്യോഗിക സ്ഥിതീകരണം

0
Img 20240626 Wa00902
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: മക്കിമല വനമേഖലയിൽ കണ്ടെത്തിയ സ്ഫോടക വസ്തു‌ക്കൾ ഐഇഡി (ഇംപ്രൊവൈസ്‌ഡ്‌ എക്സ്പ്ലോസീവ് ഡിവൈസ്) ആണെന്ന് ഔദ്യോഗിക സ്ഥിതീകരണം. സ്ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകളും, ഡിറ്റണേറ്ററും ഫ്യൂസ് വയറുകളുമാണ് കണ്ടെത്തിയത്, ഇതിൽ വൈദ്യുതി കടത്തിവിട്ടാൽ സ്ഫോടനം നടക്കുനമെന്നും മാനന്തവാടി ഡിവൈഎസ്‌പി ബിജുലാൽ വ്യക്തമാക്കി.

 

കണ്ടെടുത്ത സ്ഫോടക വസ്‌തുക്കളുടെ സാമ്പിൾ ഫോറൻസിക് പരിശോധനക്ക് അയച്ചതായും, സംഭവത്തിൽ യുഎപിഎ ചുമത്തി കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ തലപ്പുഴ മക്കിമലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്താണ് ബോംബ് കണ്ടെത്തിയത്. അതിനാൽ മാവോയിസ്റ്റ് സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സ്ഥലത്ത് കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പി തപോഷ് ബസുമതാരിയുൾപ്പെടെ ഉള്ളവർ സ്ഥലത്തുണ്ട്.

 

ഇന്നലെ ഉച്ചകഴിഞ്ഞാണ് തലപ്പുഴയിലെ വനം വകുപ്പ് താൽക്കാലിക വാച്ചർമാരായ ബാലചന്ദ്രനും, ചന്ദ്രനും വനമേഖലയിൽ നടത്തിവരാറുള്ള സ്ഥിരം പരിശോധനക്കിടെയാണ് കാട്ടാനക്കായി സ്ഥാപിച്ച ഫെന്‌സിങ്ങിൻ്റെ സമീപം കുഴിച്ചിട്ട നിലയിൽ സ്ഫോടകവസ്‌തുക്കൾ കണ്ടത്. ഇലക്ട്രിക് വയർ നീളത്തിൽ കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ബോംബ് പോലെയുള്ള വസ്തുക്കൾ കണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *