അപകട ഭീഷണി ഉയർത്തി മൺതിട്ട
മാനന്തവാടി: മാനന്തവാടി-തലശ്ശേരി റോഡിൽ ഓട്ടോറിക്ഷ-ജീപ്പ് സ്റ്റാൻ്റ് പരിസരത്തെ മൺതിട്ടയിടിയുന്നത് അപകട ഭീഷണി ഉയർത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ കരിങ്കൽ ഭിത്തിയടക്കമുള്ളവയാണ് ഇടിയുന്നത്. കനത്ത മഴയിൽ ഇന്നലെ മുതൽ കൂടുതലായി മണ്ണിടിയാൻ തുടങ്ങി. മണ്ണിനോടൊപ്പം കരിങ്കല്ലും ഫുട്പാത്തിലേക്ക് ഇടിഞ്ഞു വീഴാൻ തുടങ്ങിയത് അപകട ഭീഷണി ഉയർത്തുന്നുണ്ട്.





Leave a Reply