December 10, 2024

ഭക്ഷ്യവിഷബാധ എന്ന സംശയം; 17 വിദ്യാർത്ഥികൾ ചികിത്സതേടി

0
Img 20240626 155515

മാനന്തവാടി: തോണിച്ചാലിലെ അരാമിയ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷ ബാധയെന്ന് സംശയം. സ്കൂളിലെ 17 വിദ്യാർഥികൾ പൊരുന്നന്നൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. വയറുവേദന, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 10 പേർ ചികിത്സയിലുണ്ട്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തെത്തുടർന്ന് ജില്ലാ ആരോഗ്യവകുപ്പും, എടവക പി.എച്ച്.സി. ആരോഗ്യവിഭാഗവും, ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്കൂളിൽ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യമോ, പഴകിയ ഭക്ഷ്യവസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *