കുപ്രസിദ്ധ മോഷ്ടാവിനെ ബത്തേരി പോലീസ് പിടികൂടി

കൽപ്പറ്റ: സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയായ മോഷ്‌ടാവിനെ പിടികൂടി ബത്തേരി പോലീസ്. മലപ്പുറം, നെച്ചിക്കുന്നത്ത് വീട്ടിൽ വേണുഗാനൻ(52) ആണ് തൃശൂരിൽ വെച്ച് പോലീസ് പിടിയിലായത്.
ബത്തേരി കോട്ടക്കുന്നിൽ വീട് കുത്തിതുറന്ന് 15 ലക്ഷത്തോളം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. മലപ്പുറം സ്വദേശിയായ കൂരിമണ്ണിൽ പുളിക്കാമത്ത് അബ്‌ദുർ അസീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. അസീസിന്റെ മകൻ മുഹമ്മദ് ജവഹറിന്റെ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വേണുഗാനന് തിരുരങ്ങാടി, മലപ്പുറം, കണ്ണൂർ ടൗൺ, വേങ്ങര, പെരിന്തൽമണ്ണ, കോട്ടക്കൽ തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
Leave a Reply