June 24, 2026

എടച്ചന കുങ്കൻ സ്മാരകവും മിനി സ്റ്റേഡിയവും: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

0
IMG_20260624_141605
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ധീരദേശാഭിമാനി എടച്ചന കുങ്കന്റെ പേരിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന 81 സെന്റ് റവന്യു ഭൂമിയിൽ മിനി സ്റ്റേഡിയവും സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ സ്മാരകവും സ്ഥാപിക്കണമെന്ന ആവശ്യവുമായി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി വികസന സെമിനാർ നടത്തി. പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ രചിച്ച ‘എടച്ചന കുങ്കൻ യോദ്ധാവ്’ ചരിത്ര നോവലിന്റെ പ്രകാശനവും പ്രസിഡന്റ് മീനാക്ഷി രാമൻ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സൽമ മോയിക്ക് നൽകി നിർവഹിച്ചു. വി.കെ. സന്തോഷ്‌ കുമാർ വിഷയാവതരണവും ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി.പി. മൊയ്ദീൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ചിന്നമ്മ ജോസ്, ഒ.ടി. മുഹമ്മദ്‌ ഉനൈസ്, ആസ്യ മൊയ്‌ദു, വെള്ളമുണ്ട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. ലതിക, സ്ഥിരം സമിതി അധ്യക്ഷ ആത്തിക്ക ബായ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ അബ്ദുള്ള കേളോത്ത്, മനോജ് നെട്ടര, വെള്ളമുണ്ട പഞ്ചായത്ത്‌ മെമ്പർമാരായ സുമയ്യ ടീച്ചർ, കെ.സി. സുധാകരൻ, സുരേഷ് കുമാർ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *