12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണം

കൽപ്പറ്റ: 2024 ജൂലൈ 1-ന് അടുത്ത ശമ്പള പരിഷ്കരണം ലഭിക്കേണ്ട സാഹചര്യം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ശമ്പള പരിഷ്കരണത്തിനായി അടിയന്തിരമായി കമ്മിഷനെ നിയമിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ സിവിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. 11-ാം ശമ്പള പരിഷ്കരണ കുടിശികയും, ക്ഷാമബത്തയും ഉൾപ്പടെ തടഞ്ഞ് വെക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നൗഫൽ സി അദ്ധ്യക്ഷനായ സിവിൽ മേഖലാ സമ്മേളനം ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം സി.ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ, ജയപ്രകാശ് എം.പി, പ്രേംജിത്ത് കെ.എ, സുധാകരൻ കെ.ആർ, റഷീദ പി.പി, അതിര സി.സി, ബാബു., പ്രജിത്ത് ബി എന്നിവർ സംസാരിച്ചു . പ്രസിഡണ്ടായി നൗഫൽ സി, സെക്രട്ടറിയായി പ്രജിത്ത്.ബി, ട്രഷററായി അരുൺ സജി എന്നിവരെ തെരഞ്ഞെടുത്തു.
Leave a Reply