December 10, 2024

വന്യജീവി ആക്രമണങ്ങൾ: സർക്കാർ അടിയന്തരമായി ഇടപെടണം;  കെ. സി.വൈ.എം മാനന്തവാടി രൂപത

0
20240627 102135

മാനന്തവാടി : വന്യജീവികളുടെ നിരന്തര ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുംവന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന കാലങ്ങളായുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.

ബത്തേരി,പുൽപ്പള്ളി, കേണിച്ചിറ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവികൾ കൃഷികൾ നശിപ്പിച്ചതും വളർത്തുമൃഗങ്ങളെ കൂട്ടിൽ കയറി വേട്ടയാടിയതും പ്രതിഷേധർഹമാണ്. വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും കാടേത് നാടേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വന്യജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ, ടൗണെന്നോ ഇല്ലാതെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജനജീവിതത്തെ തടസപ്പെടുത്തുന്നത് ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.

ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമെന്നവണ്ണം വനാതിർത്തികളിൽ സുരക്ഷാ വലയങ്ങൾ തീർത്ത് ജനവാസ മേഖലകൾ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യങ്ങൾ കാലാകാലങ്ങളിലായി ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് സർക്കാരിൻ്റെ അനാസ്ഥയെ തുറന്ന് കാണിക്കുന്നതാണെന്ന് രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനങ്ങളിലൂടെ പറയുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനങ്ങക്കെതിരെ കണ്ണടക്കുന്നതും നിർഭാഗ്യകരമെന്ന് രൂപത സമിതി അഭിപ്രായപ്പെട്ടു.

 

ജനങ്ങളുടെ സ്വൈര്യജീവിതത്തിന് അധികാരികൾ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിച്ച് വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.

 

തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധ ബോധവൽക്കരണ പരിപാടികളോടെ നീതിക്കായി പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാക്കുവാനാണ് കെ സി വൈ എം യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ , സെക്രട്ടറിമാരായ അലീഷ ജേക്കബ് തേക്കിനാലിൽ,ഡെലിസ് സൈമൺ വയലുങ്കൽ , ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ , കോർഡിനേറ്റർ ജോബിൻ തടത്തിൽ , ഡയറക്ടർ റവ. ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *