August 26, 2026

എ.എസ് നാരായണപിള്ളയെ അനുസ്മരിച്ചു

0
Img 20240629 Wa01022
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എ.എസ് നാരായണപിള്ളയുടെ മൂന്നാം ചരമവാർഷിക ദിനമായ ജൂലൈ 29-ന് സിപിഐ (എം എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. വർഗ്ഗീസ് ഭവനിൽ വച്ച് അനുസ്മരണ യോഗം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും, അവിഭക്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി യൂണിയനുകളുടെയും മീനച്ചൽ, തൊടുപുഴ പ്രദേശങ്ങളിലെ മുൻനിര നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ സംഘാടകനുമായിരുന്നു ഇദ്ദേഹം.

 

മലബാറിലേക്കുള്ള കുടിയേറ്റ കാലത്ത് മലബാറിൽ കുടുംബ സമേതം എത്തിച്ചേരുകയും പിന്നീട് കൊടിയത്തൂരിൽ നിന്ന് വയനാട് ജില്ലയിലെ മക്കിയാട് സ്ഥിരതാമസമാക്കുകയും ചെയ്തു. ദീർഘകാലം സിപിഐ (എം എൽ) പ്രസ്ഥാനത്തിൽ നിലയുറപ്പിച്ച ഇദ്ദേഹം സി.പി.ഐ(എം.എൽ)റെഡ് സ്റ്റാറിൻ്റെ വയനാട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി പി.എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ ഷിബു, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, ബിജു എം.കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *