വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റും യു ഡി എസ് എഫിന്
മാനന്തവാടി: വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എം.എസ്.എഫ്, കെ.എസ്.യു നേതൃത്വം നൽകുന്ന യു.ഡി.എസ്.എഫ്.നേടി. പത്തിൽ പത്തും നേടിയാണ് യു.ഡി.എസ്.എഫ് വിജയം നേടിയത്. കോളേജ് വന്നതിന് ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പ് ആണ് ഇന്ന് നടന്നത്. ചെയർമാൻ നിഷാദ്, വൈസ്.ചെയർമാന്മാർ ഹംദ മെഹറിൻ, ജെസ്വിൻ ജോസ്, ജനറൽ സെക്രട്ടറി ഖലീല സുൽത്താന, ജോയിൻ സെക്രട്ടറി ജെൽവ റഹ്‌മാൻ, യു.യു.സി.യുംന മെഹറിൻ, ഫൈൻ ആർട്സ് സെക്രട്ടറി അർച്ചന.എം, ജനറൽ ക്യാപ്റ്റൻ വിസ്മിത.ടി.വി, സ്റ്റുഡന്റ് എഡിറ്റർ നാഷിദ.എം, നജ്ല നർജിസ്.
മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ അസീസ് കോറോം, വി.അബ്ദുല്ല ഹാജി, ഉസ്മാൻ പള്ളിയാൽ, പി.വി.എസ്.മൂസ്സ,നൗഫൽ ബുട്ടി, റിൻഷാദ് (എം.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ), സെക്രട്ടറി ഫായിസ്, ഫായിസ് (മെഡിക്കൽ വിങ് സംസ്ഥാന വൈസ് ചെയർമാൻ), ഫൈറൂസ് എം.എസ്.എസ്.മെഡിഫെഡ് സംസ്ഥാന ട്രെഷറെർ കോൺഗ്രസ്സ് നേതാക്കളായ നിഷാന്ത്, അസീസ് വാളാട്,ഷിബു ജോർജ്,മുബാരിസ്,ജോയ്‌സി എന്നിവർ കോളേജിൽ എത്തി വിജയികളെ അനുമോദിച്ചു.





Leave a Reply