October 25, 2026

വയനാട് വിമാനത്താവളം: പദ്ധതിക്കായി നിർണ്ണായക നീക്കവുമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

0
IMG-20261025-WA0156(1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് വിമാനത്താവളം എന്ന ചിരകാല സ്വപ്നത്തിനായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി നിർണ്ണായക നീക്കങ്ങൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഉടൻ പദ്ധതിരേഖ തയ്യാറാക്കാനാണ് ഭരണസമിതി തീരുമാനം. വയനാട്ടിൽ വിമാനത്താവള നിർമ്മാണത്തിനായി മുമ്പ് പരിശോധിച്ച കൽപ്പറ്റ എസ്റ്റേറ്റിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് വന്നതോടെയാണ് അവിടെയുള്ള ശ്രമം മുടങ്ങിയത്. തുടർന്ന് 2013-ൽ പനമരം-കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചീക്കല്ലൂർ വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്നെങ്കിലും പാടശേഖരസമിതിയുടെ എതിർപ്പിനെ തുടർന്ന് സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രദേശവാസികളായ ജനങ്ങൾ തന്നെ വിമാനത്താവളമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചതോടെയാണ് ഈ ആശയത്തിന് വീണ്ടും ജീവൻവെച്ചത്.

 

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വിമാനത്താവള പദ്ധതിക്കായി മുന്നോട്ടുപോകുന്ന വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പുതിയ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി കൽപ്പറ്റയിലെ ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക യോഗം ചേരുകയും പദ്ധതിരേഖ തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്തു. കേന്ദ്ര-കേരള സർക്കാരുകളുടെ അനുമതികൾ വാങ്ങിയെടുക്കാനും ഇതിലൂടെ ശ്രമിക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. യൂസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ബി. ലതിക, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം. ഫൈസൽ, ഫാ. വർഗീസ് മറ്റമന, കെ. ഐ. വർഗീസ്, ഒ. എ. വീരേന്ദ്ര കുമാർ, കെ. പി. സെയ്തലവി, അലി ബ്രാൻ, സണ്ണി മാത്യു, ബേബി നാപ്പള്ളി, ജോണി ജോസഫ്, സാബു പാലാട്ടിൽ, സി. വി. ഷിബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *