ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചു
കല്‍പ്പറ്റ: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചു.പനമരം ടൗണിലൂടെയാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തി വാഹനമോടിച്ചത്. നമ്പര്‍ പ്ലേറ്റില്ലാതെ രൂപമാറ്റം വരുത്തിയ വാഹനത്തില്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിക്കുന്നതായുള്ള വീഡിയോ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് വയനാട് ആര്‍ ടി ഒ യ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും സംഭവ സ്ഥലവും, തീയതിയും, സമയവുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ച് വരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
നമ്പര്‍ പ്ലേറ്റില്ലാതെ ഡ്രൈവ് ചെയ്ത വാഹനത്തിന്റെ ഉടമസ്ഥന്‍ മലപ്പുറം സ്വദേശി സുലൈമാനാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനടക്കമുള്ള കുറ്റങ്ങള്‍ക്ക് 2023 ല്‍ മലപ്പുറം ആര്‍ ടി ഒ വിഭാഗം 25,000 രൂപ പിഴയീടാക്കിയിരുന്നു. അതു കൊണ്ടു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി മുന്‍പ് ചെയ്ത കുറ്റം ആവര്‍ത്തിച്ചതാണോയെന്നും മറ്റുമുള്ള കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തണമെന്നും അതിനായി സ്ഥലം, തീയതി, സമയം എല്ലാം പരിശോധിക്കണമെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.





Leave a Reply