പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തബാധിതരോട് നീതിപുലർത്താൻ തയ്യാറായില്ല: കുറുക്കോളി മൊയ്തീൻ എം.എൽ.എ
കൽപ്പറ്റ: പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും മേപ്പാടി ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശിച്ച് ദുരന്ത വ്യാപ്തി ഉൾക്കൊണ്ടിട്ടും ദുരന്ത ബാധിതരോട് നീതി പുലർത്താൻ തയ്യാറായില്ലെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. വാർത്ത സൃഷ്ടിക്കാൻ മാത്രമുള്ള ഒരു യാത്രയായി അത് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്ത ബാധിതരുടെയും മറ്റും പ്രതീക്ഷക്കൊത്ത് ഉയരാനും കേന്ദ്ര – സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞില്ല. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്നിരയായവരുടെ പുരധിവാസം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.





Leave a Reply