November 16, 2026

മോഷണം: പ്രതികളെ ഉടനെ കണ്ടെത്തണം

0
Img 20240903 Wa00262
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട :വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വാരാമ്പറ്റ യിലെ പ്രവാസി സഹോദരങ്ങളുടെ വീടുകളിൽ നടന്ന’ മോഷണങ്ങളിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് യൂത്ത്

ലീഗ് വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു..
രണ്ടു മാസം മുൻപാണ് വാരാമ്പറ്റയിലെ പ്രവാസി കളായ മൂന്ന് സഹോദരങ്ങളുടെ വീടുകളിൽ വാതിലുകൾ കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.
സിസി ടി വി ദൃശ്യങ്ങ്ളും ഫിംഗർ പ്രിന്റ് ലഭിച്ചിട്ടും രണ്ടു മാസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസ് നു ഇതുവരെ സാധിച്ചിട്ടില്ല.അന്വേഷണം
ഊർജിതമാക്കണമെന്നും പ്രഗൽഭരായ ഉദ്യോഗസ്ഥർക്ക് അന്വേഷണചുമതലനൽകി പ്രതികളെ എത്രയും വേഗം കണ്ടെത്തി ഒരു നാടിന്റെ ആശങ്ക അകറ്റണമെന്നും
യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു .യോഗത്തിൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു. ഇ.വി സിദ്ധിഖ് . അധ്യക്ഷതവഹിച്ചു .അബൂട്ടി പുലിക്കാട്.എ.സി ജിൻഷാദ് ,കെ.വിഅയ്യൂബ്, എം.സിസിറാജ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *