ബത്തേരി ഉപജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാക്കവയൽ ഹയർസെക്കൻഡറി ചാമ്പ്യന്മാർ
കാക്കവയൽ : അമ്പലവയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി ഉപജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.ഫൈനലിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിനെ രണ്ട് ഗോളുകൾക്കെതിരെ നാല് ഗോളുകൾ കരസ്ഥമാക്കി പരാജയപ്പെടുത്തി. മുൻ കേരള പോലീസ് താരവും പൂർവ്വ വിദ്യാർത്ഥിയുമായ അനസ് മാടാളനാണ് കാക്കവയലിൻറെ പരിശീലകൻ . പിടിഎ യും അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് റിയാസ് എൻ അധ്യക്ഷനായിരുന്നു . പ്രിൻസിപ്പൽ ബിജു ടി എം , ഹെഡ്മാസ്റ്റർ സുനിൽകുമാർ എം , അനസ് മാടാളന്‍, സുനിൽകുമാർ കെ എ എന്നിവർ പ്രസംഗിച്ചു.
Leave a Reply