ഇക്കോ ടുറിസം കേന്ദ്രങ്ങൾ തുറക്കണം; ഐ എൻ.ടി.യു.സി
മാനന്തവാടി: ജില്ലയിൽ അടഞ്ഞുകിടക്കുന്ന ഇക്കോ ടുറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഐ.എൻ.ടി.യു.സി റിജണൽ കമ്മിറ്റി പത്രസമ്മേളത്തിൽ ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന ടുറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് പേർ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്. കുറുവ,തോൽപ്പെട്ടി,മുത്തങ്ങ,മിൻ മുട്ടി,സുചിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്.ഓണക്കാലത്ത് ഇത്തരം സ്ഥലങ്ങൾ തുറന്ന് പ്രവർത്തിക്കേണ്ടതാണ്.ടുറിസം കേന്ദ്രങ്ങളിൽ കുടുംബശ്രീ യുണിറ്റുകളും അല്ലാത്തവരും ആരംഭിച്ചിട്ടുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുപോയപ്പോൾ പലരും കടക്കെണിയിൽപ്പെട്ടിരിക്കുന്നു. ലോൺ അടവ് മുടങ്ങി ജപ്തി ഭീഷണിയിലായവർ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരം വിഷയങ്ങൾ പരിഗണിച്ച് സർക്കാർ അടിയന്തിരമായി ഇടപെടണം. വേഗത്തിൽ നടപടിയുണ്ടായില്ലങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി,റിജണൽ പ്രസിഡണ്ട് കെ.വി.ഷിനോജ്, സി.ജെ.അലക്സ്, സാബു പൊന്നിയിൽ, എം.പി.ശരി കുമാർ എന്നിവർ പങ്കെടുത്തു.
Leave a Reply